ഡിസംബറോടെ ഇന്ത്യയില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി

ന്യൂദല്‍ഹി- ഈ വര്‍ഷം ഡിസംബറോ ഇന്ത്യയില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. ഇന്ത്യയിലെ 130 കോടി ജനങ്ങളില്‍ വെറും മൂന്ന് ശതമാനത്തിനു മാത്രമാണ് ഇതുവരെ വാക്‌സിന്‍ ലഭിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശത്തനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാനങ്ങളെ വിമര്‍ശിക്കുന്നതിനു പകരം രാഹുല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ കാര്യം നോക്കണമെന്നും അവിടെ വാക്‌സിനേഷന്‍ അവതാളത്തിലാണെന്നും 18-44 പ്രായ ഗണത്തിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നില്ലെന്നും ജാവഡേക്കര്‍ പറഞ്ഞു.

ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗമുണ്ടാക്കിയ പ്രത്യാഘാതത്തിനു ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്ന് രാഹുല്‍ വിമര്‍ശിച്ചതിനു പിന്നാലെയാണ് മറുപടിയുമായി ജാവഡേക്കര്‍ രംഗത്തെത്തിയത്.

Latest News