തിരുവനന്തപുരം- പ്രതിപക്ഷ നേതൃസ്ഥാനത്ത് താൻ മാറുമെന്ന കാര്യം നേരത്തെ അറിഞ്ഞില്ലെന്നും അപമാനിതനായെന്നും രമേശ് ചെന്നിത്തല. നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ താൻ സ്വയം പിൻവാങ്ങുമായിരുന്നുവെന്നും സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ ചെന്നിത്തല വ്യക്തമാക്കി. സർക്കാറിനെതിരായ തന്റെ പോരാട്ടങ്ങൾക്ക് പാർട്ടിയിൽനിന്ന് പിന്തുണ ലഭിച്ചില്ല. പ്രതിപക്ഷ നേതൃസ്ഥാനത്ത്‌നിന്ന് നീക്കിയപ്പോൾ താൻ അപമാനിതനായെന്നും സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ ചെന്നിത്തല വ്യക്തമാക്കി.