വിസ ഉപയോഗിച്ചില്ലെങ്കില്‍ ഫീസ് തിരിച്ചു കിട്ടുമോ, മന്ത്രാലയത്തിന്റെ മറുപടി

റിയാദ്- റിക്രൂട്ട്‌മെന്റിനായി വിസ ഫീസ് അടക്കുകയും റിക്രൂട്ട്‌മെന്റ് തടസ്സപ്പെടുകയും ചെയ്താല്‍ ഫീസ് തിരികെ ലഭിക്കുമെന്ന് സൗദി മാനവശേഷി മന്ത്രാലയം. ഒരു പൗരന്റെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒന്നര വര്‍ഷം മുമ്പ് ഗാര്‍ഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്യാന്‍ 2000 റിയാല്‍ ഫീസടച്ചുവെന്നും എന്നാല്‍ കൊറോണ കാരണം റിക്രൂട്ട്‌മെന്റ് നടന്നില്ലെന്നും പണം തിരികെ കിട്ടാന്‍ എന്തുചെയ്യണം എന്നുമായിരുന്നു ചോദ്യം.
ഏത് ബാങ്ക് അക്കൗണ്ടില്‍നിന്നാണോ ഫീസ് അടച്ചത് അതേ അക്കൗണ്ടിലേക്ക് തന്നെ റീഫണ്ട് ചെയ്യപ്പെടുമെന്ന് മന്ത്രാലയം വ്യക്തമാക്കി. വിസ റദ്ദാവുകയോ കാലാവധി കഴിയുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്താല്‍ ഓട്ടോമാറ്റിക് ആയിത്തന്നെ പണം തിരിച്ചെത്തും. പണം കിട്ടാത്തവര്‍ക്ക് 19990 എന്ന നമ്പരില്‍ ബന്ധപ്പെടാമെന്നും മന്ത്രാലയം അറിയിച്ചു.

 

Latest News