തിരുവനന്തപുരം- ഭര്‍ത്താവ് കാല്‍തെറ്റി വീണ് മരിച്ച അതേ കിണറ്റില്‍ ഭാര്യയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കാവൂര്‍ നിലയ്ക്കാമുക്കിലെ പ്രവീണിന്റെ ഭാര്യ ബിന്ദു(35), മകള്‍ ദേവയാനി (എട്ട്) എന്നിവരേയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിത്. കുറച്ച് നാള്‍ക്ക് മുമ്പായിരുന്നു പ്രവീണ്‍ വെള്ളം കോരുന്നതിനിടെ കാല് വഴുതി ഇതേ കിണറ്റില്‍ വീണ് മരിച്ചത്.
ഇവരെ കഴിഞ്ഞ ദിവസം രാത്രി കാണാതായതിനെത്തുടര്‍ന്ന് ബിന്ദുവിന്റെ അമ്മ പോലീസിനെ അറിയിക്കുകയും പോലീസ് വീട്ടിലെത്തി ആറ്റിങ്ങല്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയുമായിരുന്നു. ആറ്റിങ്ങല്‍ ഫയര്‍ഫോഴ്സും കടയ്ക്കാവൂര്‍ പോലീസും ചേര്‍ന്നുള്ള തിരച്ചിലിനൊടുവിലാണ് കിണറ്റില്‍ നിന്ന് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്.
വഞ്ചിയൂര്‍ ക്ഷേമനിധി ബോര്‍ഡിലെ എല്‍.ഡി ക്ലാര്‍ക്ക് ആണ് ബിന്ദു. മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.






