മോഹൻലാലിന്റെ ചിത്രം പങ്കുവെച്ച് പൃഥിരാജ് പറയുന്നു-ഉണരൂ

തിരുവനന്തപുരം- വിമർശനങ്ങൾക്കിടയിലും തല ഉയർത്തിപ്പിടിച്ച് മലയാളത്തിന്റെ സൂപ്പർ താരം പൃഥിരാജ് സുകുമാരൻ. ലക്ഷദ്വീപിലെ ജനങ്ങളെ പിന്തുണച്ചതിന്റെ പേരിൽ സംഘ് പരിവാർ കേന്ദ്രങ്ങളിൽനിന്ന് ശക്തമായ സൈബർ ആക്രമണം നേരിടുന്നതിനിടയിൽ ഫെയ്‌സ്ബുക്കിൽ പൃഥിരാജ് പങ്കുവെച്ച പുതിയ ചിത്രവും ഏറെ ചർച്ചയായി. 1984-ൽ ഉണരൂ എന്ന സിനിമയുടെ സെറ്റിൽ മോഹൻലാൽ, മണി രത്‌നം, രവി കെ ചന്ദ്രൻ എന്നിവർക്കൊപ്പം പൃഥിരാജിന്റെ അച്ഛൻ സുകുമാരൻ കൂടി നിൽക്കുന്ന ചിത്രമാണ് പൃഥി പങ്കുവെച്ചത്. ലക്ഷദ്വീപിലെ ജനങ്ങളെ പിന്തുണച്ചതിന് സംഘ്പരിവാർ ചാനൽ പൃഥിരാജിനെതിരെ അതീവ മോശമായ തരത്തിലുള്ള പരാമർശം നടത്തിയിരുന്നു.  ആ പശ്ചാതലത്തിൽ പൃഥിരാജ് പങ്കുവെച്ച ചിത്രത്തിന് ഏറെ പ്രസക്തിയുണ്ട്.
അതേസമയം തന്നെ ലക്ഷദ്വീപ് വിഷയത്തിൽ മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങൾ ഒരു തരത്തിലുള്ള പരാമർശവും നടത്താത്തതിനെ പരാമർശിക്കുക കൂടിയാണ് ഉണരൂ എന്ന സിനിമ സെറ്റിലെ ചിത്രം പങ്കുവെച്ച് പൃഥി നടത്തിയത് എന്ന തരത്തിലുള്ള കമന്റുകളും ചിത്രത്തിന് താഴെ വരുന്നുണ്ട്.
 

Latest News