Sorry, you need to enable JavaScript to visit this website.

സാമ്പത്തിക വളര്‍ച്ച കോവിഡ് ഭീഷണിയില്‍, റെവന്യു വരുമാനം കുറയും: നയപ്രഖ്യാപനം

തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം നിയമസഭയില്‍. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും കോവിഡ് സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഭീഷണിയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. 6.6 ശതമാനം വളര്‍ച്ചയാണ് ഈ വര്‍ഷം സര്‍ക്കാര്‍ ലക്ഷ്യം. കോവിഡ് രണ്ടാം തരംഗം പ്രതികൂലമായി ബാധിക്കുന്നു. റെവന്യൂ വരുമാനത്തില്‍ കുറവുണ്ടായേക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തിനകം കര്‍ഷകരുടെ വരുമാനം 50 ശതമാനം വര്‍ധിപ്പിക്കുമെന്നും ഗവര്‍ണര്‍ പ്രഖ്യാപിച്ചു.

മുന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളുടെ തുടര്‍ച്ചയും എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളുമാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ കാര്യമായി പരാമര്‍ശിക്കപ്പെട്ടത്. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി രംഗങ്ങളില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കും. കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കും. മൂന്ന് കോടി ഡോസ് വാങ്ങാന്‍ ആഗോള ടെന്‍ഡര്‍ നല്‍കും. കോവിഡ് ഒന്നാം തംരംഗത്തില്‍ സമഗ്ര പാക്കേജ് നടപ്പാക്കി. കോവിഡ് മരണ നിരക്ക് നിയന്ത്രിക്കാന്‍ സാധിച്ചു. 400 കോടി രൂപ ചെലവില്‍ 19 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. കുടുംബശ്രീ വഴി 2000 കോടി രൂപയുടെ വായ്പകള്‍ നല്‍കി. ആരോഗ്യ മേഖലയിലെ സമഗ്ര പാക്കേജിന് 1000 കോടി മാറ്റിവച്ചു. നേരത്തെ തുടങ്ങിവച്ച കെഫോണ്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും

Latest News