ചോക്‌സി രാജ്യത്ത് പ്രവേശിച്ചത് നിയമവിരുദ്ധമായി, നാടുകടത്തുമെന്ന് ഡൊമിനിക്ക

ന്യൂദല്‍ഹി- പിടികിട്ടാപുള്ളി രത്‌നവ്യവസായി മെഹുല്‍ ചോക്‌സി രാജ്യത്ത് പ്രവേശിച്ചത് നിയമവിരുദ്ധമായാണെന്നും അദ്ദേഹത്തെ നാടുകടത്തുമെന്നും കരീബിയന്‍ ദ്വീപ് രാജ്യമായ ഡൊമിനിക്ക. 2018ല്‍ ഇന്ത്യയില്‍ നിന്ന് മുങ്ങിയ ചോക്‌സി ഡൊമിനിക്കയുടെ അയല്‍ രാജ്യമായ ആന്റിഗ്വയില്‍ പൗരത്വമെടുത്ത് കഴിയുകയായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് ഇവിടെ നിന്നും കാണാതായ ചോക്‌സിയെ ഡൊനിക്കന്‍ അധികൃതര്‍ ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ചോക്‌സിയെ ഇന്ത്യയ്ക്കു കൈമാറണമെന്ന് കഴിഞ്ഞ ദിവസം ആന്റിഗ്വ പ്രധാനമന്ത്രി ഡൊമിനിക്ക അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചോക്‌സിയെ ആന്റിഗ്വയ്ക്ക് തന്നെ കൈമാറാനാണ് ഡൊമിനിക്കയുടെ ശ്രമം. 

ആന്റിഗ്വ ആന്റ് ബാര്‍ബുഡ അധികൃതരുമായി ബന്ധപ്പെട്ടു വരികയാണെന്ന് ഡൊമിനിക്കന്‍ ദേശീയ സുരക്ഷാ ആഭ്യന്തര മന്ത്രാലം അറിയിച്ചു. ചോക്‌സിയുടെ പൗരത്വം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം അദ്ദേഹത്തെ ആന്റിഗ്വയ്ക്ക് കൈമാറാനാണ് നീക്കം. ഒരു ബോട്ടില്‍ രക്ഷപ്പെടുന്നതിനിടെയാണ് ചോക്‌സിയെ ഡൊമിനിക്കന്‍ പോലീസ് പിടികൂടിയതെന്നും റിപോര്‍ട്ടുണ്ടായിരുന്നു.

Latest News