ആലപ്പുഴ- സമാധാനപരമായി ജീവിതം നയിക്കുന്ന ജനങ്ങള്‍ താമസിക്കുന്ന ലക്ഷദീപിനെ ഭരണ പരിഷ്‌കാരങ്ങളുടെ പേരില്‍ കലാപതുരുത്താക്കി മാറ്റുകയാണ് പുതിയ അഡ്മിനിസ്‌ട്രേറ്ററെന്ന് ആലപ്പുഴ ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. വി. ഷുക്കൂര്‍. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം.
വളരെ ലോലമായ ആവാസ വ്യവസ്ഥയുള്ള ഒരു ഭൂപ്രദേശമാണ് ലക്ഷദീപ്, കടല്‍ക്ഷോഭത്തിന്റെയും കൊടും കാറ്റുകളുടെയും നിരവധി വെല്ലുവിളികള്‍ നേരിടുന്ന പ്രദേശമാണ് ലക്ഷദീപ്. ഒട്ടേറേ ബുദ്ധിമുട്ടുകള്‍ നേരിടുമ്പോഴും പരസ്പര സ്‌നേഹത്തോടും സഹകരണത്തോടും കൂട്ടായമയോടും പരസ്പര വിശ്വാസത്തോടും കുടിയ ജീവിതമാണ് ദീപ് നിവാസികള്‍ നയിക്കുന്നത്, അതിനാലാണ് ദിപില്‍ സമാധാനവും ഐശ്വര്യവും നിലനില്‍ക്കുന്നത്. പുതിയ ദീപ് ഭരണാധികാരിയായ അഡ്മിനിസ്‌ട്രേറ്റര്‍ നടത്തിവരുന്ന ഭരണപരിഷ്‌കാരങ്ങള്‍ ലക്ഷദീപിന്റെ ആവാസ വ്യവസ്ഥക്ക് ചേരുന്നതല്ല. ഗുജറാത്തുകാരനായ അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപിനെയും ദ്വീപ് നിവാസികളേയും മനസ്സിലാക്കാതെയും പഠിക്കാതെയും നടപ്പാക്കുന്ന ഭരണപരിഷ്‌കാരങ്ങളിലുടെ സമാധാന തുരുത്തായ ലക്ഷദിപിനെ മറ്റൊരു കലാപതുരുത്താക്കി മാറ്റുകയുള്ളു.
മദ്യശാലകള്‍ തുറക്കാന്‍ അനുവാദം നല്‍കുന്നതിലുടെ ദീപ് നിവാസികളുടെ വിശ്വാസപരമായ ജീവിതക്രമത്തേയും സംസ്‌കാരത്തേയുമാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ബീഫ് നിരോധത്തിലൂടെയും കുട്ടികളുടെ ഉച്ചഭക്ഷണത്തിലെ വിഭങ്ങളില്‍ മാറ്റം വരുത്തുന്നതിലുടെയും ദീപ് നിവാസികളുടെ ദൈനംദിന ജീവിതക്രമത്തിലെ പരമ്പരാഗതമായ ഭക്ഷണക്രമത്തെ തകര്‍ത്ത് ദീപ് നിവാസികളെ മാനസികമായി തകര്‍ക്കാനും അധ്യാപകരേയും വിവിധ സര്‍ക്കാര്‍ മേഖലകളില്‍ താത്ക്കാലികമായി ജോലി ചെയ്യുന്നവരെയും പെട്ടെന്ന് പിരിച്ച് വിടുന്നതിലൂടെ ദിപ് നിവാസികളില്‍ സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുമാണ് പുതിയ അഡ്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ കെ. പട്ടേല്‍ ശ്രമിക്കുന്നത്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുത്തിട്ടുള്ള ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ച് നോക്കുകുത്തികളാക്കിയതും,
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രേഹ നടപടികളെ ജനാധിപത്യപരമായ രീതിയില്‍ സമാധാനപരമായി എതിര്‍ക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതും സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കുന്നതും ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന പൗരാവകാശങ്ങളെ ഹനിക്കുന്നതാണ്. ഇത് കൂടുതല്‍ പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഇട വരുത്തുന്നതുമാണ്. ആയതിനാല്‍ ദീപ് സമൂഹത്തിന് ദേഷകരമായി ബാധിക്കുന്ന തുഗ്ലക്ക് ഭരണപരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തിരിച്ച്വിളിച്ച് ലക്ഷദ്വീപില്‍ സമാധാനപരമായതും ഭയരഹിതമായതുമായ ദീപ്നിവാസികളുടെ സൈ്വര്യ ജീവിതം ഉറപ്പ് വരുത്തണം.