പ്രഫുൽ പട്ടേലിന് വേണ്ടി മുസ്ലിം പള്ളി പൊളിച്ചുമാറ്റാൻ കലക്ടർ ആവശ്യപ്പെട്ടതായി ആരോപണം

കൊച്ചി- ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് സമീപത്തെ മുസ്ലിം പള്ളി പൊളിച്ച് മാറ്റാൻ കളക്ടർ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. റോഡ് വീതി കൂട്ടുന്നതിന് വേണ്ടി നൂറ്റാണ്ടുകൾ പഴക്കമുള്ള വടക്കേ പള്ളി തടസമാകുമെന്നും പള്ളി പൊളിച്ച് മാറ്റണമെന്നും ജില്ലാ കലക്ടർ ആവശ്യപ്പെട്ടെന്നും പള്ളി മുദരീസ് ഹമീദ് ആരോപിച്ചു.
പള്ളിയോട് ചേർന്ന് കിടക്കുന്ന ഖബർസ്ഥാനിൽ ഇനി മൃതദേഹങ്ങൾ മറവ് ചെയ്യരുതെന്ന് കളക്ടർ ആവശ്യപ്പെട്ടെന്നും ഹമീദ് പറഞ്ഞു.
 

Latest News