വിഴിഞ്ഞം ബോട്ടപകടം: രണ്ട് മൃതദേഹങ്ങള്‍കൂടി ലഭിച്ചു, മരണം മൂന്നായി

തിരുവനന്തപുരം- വിഴിഞ്ഞത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികളില്‍ രണ്ടുപേരുടെ മൃതദേഹംകൂടി കണ്ടെത്തി. ഇതോടെ വള്ളങ്ങള്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി ഉയര്‍ന്നു. പൂന്തുറ സ്വദേശി ജോസഫ് വര്‍ഗീസ്, വിഴിഞ്ഞം സ്വദേശി സേവ്യര്‍ എന്നിവരാണ് മരിച്ചത്. പൂന്തുറ സ്വദേശി ഡേവിഡ് സണ്ണിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.

കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പോലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. കരക്കെത്തിച്ച മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ ഡേവിഡ്സണ്‍ എന്നു വിളിക്കുന്ന സ്റ്റെല്ലസിന്റെ മൃതദേഹം അടിമലത്തുറ തീരത്തു നിന്നു കണ്ടെത്തിയിരുന്നു.

 

Latest News