Sorry, you need to enable JavaScript to visit this website.

ഫലസ്തീനില്‍ സമാധാനത്തിന് ശ്രമം തുടരും- സൗദി അറേബ്യ

നിയോം സിറ്റി- ഇസ്രായില്‍ ആക്രമണങ്ങളും ഫലസ്തീന്‍ വിരുദ്ധ നടപടികളും അവസാനിപ്പിക്കാനും ഫലസ്തീന്‍ പ്രശ്‌നത്തിന് നീതിപൂര്‍വകമായ പരിഹാരമുണ്ടാക്കാനും ഇസ്രായില്‍ ഗവണ്‍മെന്റിനു മേല്‍ സമ്മര്‍ദം ചെലുത്താന്‍, സ്വാധീനമുള്ള രാജ്യങ്ങളുമായി ആശയവിനിയമം നടത്തി എല്ലാ തലങ്ങളിലും സൗദി അറേബ്യ ശ്രമങ്ങള്‍ തുടരും.
ഇസ്‌ലാമികകാര്യ മേഖലയില്‍ പരസ്പര സഹകരണത്തിന് ഇറാഖുമായി ധാരണാപത്രം ഒപ്പുവെക്കാന്‍ ഇസ്‌ലാമികകാര്യ മന്ത്രിയെ സൗദി മന്ത്രിസഭ ചുമതലപ്പെടുത്തി.
വിനോദ സഞ്ചാര വ്യവസായ മേഖലയില്‍ പരസ്പരം സഹകരിക്കാന്‍ ഒമാനുമായും ഫ്രാന്‍സുമായും ധാരണാപത്രങ്ങള്‍ ഒപ്പുവെക്കാന്‍ ടൂറിസം മന്ത്രിയെയും മന്ത്രിസഭ ചുമതലപ്പെടുത്തി. സൗദിയില്‍ ഇ-ലേണിംഗ് രീതിയില്‍ ടൂറിസം മേഖലയില്‍ മാനവവിഭവശേഷി വികസനത്തിന് യു.എന്നിനു കീഴിലെ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷനുമായി കരാര്‍ ഒപ്പുവെക്കാനും ടൂറിസം മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

 

Latest News