റിയാദ് - സൗദി വ്യോമമേഖലയിലൂടെ ദുബായിലേക്ക് സഞ്ചരിക്കാൻ ഇസ്രായിൽ വിമാനത്തിന് സൗദി അറേബ്യ അനുമതി നിഷേധിച്ചതായി ഇസ്രായിൽ വിമാന കമ്പനിയെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഇസ്രായിലിലെ ഇസ്രായർ കമ്പനിയുടെ 661-ാം നമ്പർ ഫ്‌ളൈറ്റ് ഇന്നലെ രാവിലെ പ്രാദേശിക സമയം ആറു മണിക്ക് ദുബായിലേക്ക് തിരിക്കേണ്ടതായിരുന്നു. എന്നാൽ സൗദി വ്യോമമേഖലയിലൂടെ കടന്നുപോകുന്നതിന് അനുമതി നേടിയെടുക്കുന്നതിൽ കമ്പനി പരാജയപ്പെട്ടു. സൗദി അനുമതി ലഭിക്കുന്നതും പ്രതീക്ഷിച്ച് അഞ്ചു മണിക്കൂർ നേരം ടെൽഅവീവ് എയർപോർട്ടിൽ ഫ്‌ളൈറ്റ് കാത്തുനിന്നു. സൗദി അറേബ്യ അനുമതി നിഷേധിക്കാനുള്ള കാരണം വ്യക്തമല്ലെന്നും ഇസ്രായർ കമ്പനി വക്താവ് പറഞ്ഞു.






