ഭക്ഷണം നല്‍കാമെന്ന വ്യാജേന യുവതിയെ ആംബുലന്‍സില്‍ കയറ്റി കൂട്ടബലാത്സംഗം ചെയ്തു

ജയ്പൂര്‍- ഭക്ഷണം നല്‍കാമെന്ന് വാഗ്ദാനം നല്‍കി തന്ത്രപരമായി ആംബുലന്‍സില്‍ കയറ്റി ഡ്രൈവറും സഹായിയും 22കാരിയായ നാടോടി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിലെ മോത്തിദൂംഗ്രിയില്‍ തിങ്കളാഴ്ച നടന്ന സംഭവം ഇന്നാണ് പോലീസ് പുറത്തുവിട്ടത്. ഡ്രൈവറടക്കം എല്ലാ പ്രതികളേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍തൃമതിയായ യുവതിയെ ആംബുലന്‍സില്‍ വിജനമായ സ്ഥലത്തെത്തിച്ചാണ് പീഡനത്തിനിരയാക്കിയതെന്നും പോലീസ് പറഞ്ഞു. യുവതിയുടെ പരാതിയില്‍ പോലീസ് വിവിധ വകുപ്പുകള്‍ ചുമത്തി പ്രതികള്‍ക്കെതിരെ കേസെടുത്തു. പട്ടിക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തു.

Latest News