ന്യൂദല്‍ഹി- സര്‍ക്കാരിന്റെ പുതിയ ഡിജിറ്റല്‍ മാധ്യമ ചട്ടങ്ങള്‍ അംഗീകരിക്കുമോ എന്നതു സംബന്ധിച്ച് ഉടനടി മറുപടി നല്‍കണമെന്ന് സോഷ്യല്‍ മീഡിയ കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ട്. ഇന്നു തന്നെ അറിയിച്ചാല്‍ നന്നാകുമെന്നും കേന്ദ്രം പറഞ്ഞു. ഉള്ളടക്കം പരിശോധിക്കുന്നതിനും ഇതുസംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനും ഒരു സംവിധാനം ഉണ്ടാക്കിയ ഇന്ത്യയില്‍ ഒരു കംപ്ലയന്‍സ് ഓഫീസറെ ഇതിനായി നിയമിക്കണം എന്നാണ് പുതിയ ചട്ടങ്ങളിലെ പ്രധാന നിര്‍ദേശം. ഇത്തരം ഉള്ളടക്കങ്ങള്‍ 36 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്നും ചട്ടമുണ്ട്.
ഇതടക്കമുള്ള ചട്ടങ്ങള്‍ അംഗീകരിക്കാന്‍ സമൂഹ മാധ്യമങ്ങള്‍ക്ക് മൂന്ന് മാസത്തെ സമയം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇത് ബുധനാഴ്ചയോടെ അവസാനിച്ചെങ്കിലും പൂര്‍ണമായി ഇത് അംഗീകരിക്കുന്നതായി കമ്പനികള്‍ മറുപടി നല്‍കിയിട്ടില്ല. ഗൂഗ്‌ളും ഫെയ്‌സ്ബുക്കും ഇത് മാനിക്കുമെന്ന് പ്രതകരിച്ചിരുന്നു. വാട്‌സാപ്പാകട്ടെ ഇതിനിതെ ദല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരിക്കുകയാണ്. 50 ലക്ഷത്തിനു മുകളില്‍ യൂസര്‍മാരുള്ള സമൂഹ മാധ്യമ കമ്പനികള്‍ക്കാണ് ഇന്ന് സര്‍ക്കാര്‍ മറുപടി തേടി നോട്ടീസ് അയച്ചിരിക്കുന്നത്.






