Sorry, you need to enable JavaScript to visit this website.

സൗദിയിലെത്തുന്നവര്‍ കോവിഡ് പോസിറ്റീവായാല്‍ ചികിത്സാ ചെലവ് എങ്ങനെ?

റിയാദ്- സൗദിയിലെത്തിയ ശേഷം ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്ന താമസ വിസയുള്ള പ്രവാസികള്‍ക്ക് പരിശോധനയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചാല്‍ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
വിസിറ്റ് വിസക്കാരായി എത്തിയവരാണെങ്കില്‍ ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനിക്കായിരിക്കും ചികിത്സാ ചെലവിന്റെ ഉത്തരവാദിത്തം.

കൊറോണ പോസിറ്റീവ് ആയ യാത്രക്കാര്‍ 10 മുതല്‍ 14 ദിവസം വരെ ഹോട്ടല്‍ ക്വാറന്റൈനില്‍ ആയിരിക്കുമെന്നും രോഗവിമുക്തി അനുസരിച്ച് അവര്‍ക്ക് പോകാമെന്നും ഗാകയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. സൗദി സര്‍ക്കാരിന്റെ യാത്രക്കാര്‍ക്കായുള്ള എല്ലാ നിബന്ധനകളും സ്വന്തം പോര്‍ട്ടലുകളില്‍ വിമാനക്കമ്പനികള്‍ അപ്്‌ലോഡ് ചെയ്യണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്.

 

Latest News