കണ്ണൂർ- പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ഇ.കെ നിധീഷിനെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 20നാണ് സംഭവം. വീട്ടിനടുത്തെ തോട്ടിൽ വസ്ത്രങ്ങൾ അലക്കാനെത്തിയ പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ കുടുംബം തൊട്ടടുത്ത ദിവസം തന്നെ പരാതി നൽകിയിരുന്നു. എന്നാൽ പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. മുഴക്കുന്ന് പോലീസ് നേരിട്ടെത്തി ഇയാൾ കീഴടങ്ങുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചേർത്തിയിട്ടുണ്ട്.