Sorry, you need to enable JavaScript to visit this website.

മരുന്ന് ഇനിയും എത്തിയില്ല, ബ്ലാക്ക് ഫംഗസ് രോഗികള്‍ പ്രതിസന്ധിയില്‍

കോഴിക്കോട്- സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ചികിത്സക്കുള്ള മരുന്നിന് ക്ഷാമം തുടരുന്നു. ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന മരുന്ന് ചൊവ്വാഴ്ച വൈകുന്നേരം എത്തുമെന്ന് കരുതിയെങ്കിലും സംസ്ഥാനത്തിന് കിട്ടിയിട്ടില്ല.

ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന ഇഞ്ചക്ഷനാണ് ക്ഷാമം. തിങ്കളാഴ്ച മുതലാണ് സംസ്ഥാനത്ത് മരുന്ന് ക്ഷാമം നേരിട്ട് തുടങ്ങിയത്. ഇന്ന് മരുന്ന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം ബ്ലാക്ക് ഫംഗസ് രോഗികള്‍ ചികിത്സയിലുള്ളത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. 20 പേരാണ് ഇവിടെ ചികിത്സയിലുള്ളത്.

ചികിത്സ മുടങ്ങാതിരിക്കാനായി ആംഫോടെറിസിന്‍ എന്ന മരുന്ന്, അളവ് ക്രമീകരിച്ച് രോഗികള്‍ക്ക് നല്‍കുന്നുണ്ട്.

 

Latest News