അമ്പരപ്പിക്കുന്ന ഓഫറുമായി വീണ്ടും നാസ് എയര്‍

റിയാദ് - സ്വകാര്യ ബജറ്റ് വിമാന കമ്പനിയായ നാസ് എയര്‍ അമ്പരിപ്പിക്കുന്ന വര്‍ഷാന്ത്യ ഓഫര്‍ പ്രഖ്യാപിച്ചു. ഒരു റിയാല്‍ മുതലുള്ള നിരക്കുകളില്‍ ആഭ്യന്തര ടിക്കറ്റുകളും 199 റിയാല്‍ മുതലുള്ള നിരക്കുകളില്‍ അന്താരാഷ്ട്ര ടിക്കറ്റുകളും നല്‍കുന്ന ഓഫറാണ് കമ്പനി പ്രഖ്യാപിച്ചത്.
2018 ഫെബ്രുവരി ഒന്നു മുതല്‍ ഏപ്രില്‍ 30 വരെ യാത്ര ചെയ്യുന്നതിന് 2017 ഡിസംബര്‍ 25 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഓഫര്‍ ലഭിക്കുക.
ദേശീയദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 23 ന് നാസ് എയര്‍ ആഭ്യന്തര സെക്ടറില്‍ മുഴുവന്‍ യാത്രക്കാര്‍ക്കും സൗജന്യ ടിക്കറ്റ് ഓഫര്‍ ചെയ്തിരുന്നു. 28 വിമാനങ്ങള്‍ സ്വന്തമായുള്ള നാസ് എയര്‍ പ്രതിവാരം ആയിരത്തിലേറെ സര്‍വീസുകള്‍ നടത്തുന്നുണ്ട്. സൗദിയില്‍ 17 നഗരങ്ങളിലേക്കും വിദേശങ്ങളില്‍ 16 നഗരങ്ങളിലേക്കും കമ്പനി സര്‍വീസ് നടത്തുന്നു.

 

 

Latest News