ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ പ്രതിഷേധ പെരുമഴ

കോഴിക്കോട്- ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിര രൂക്ഷവിമര്‍ശനവുമായി അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ കടുത്ത പ്രതിഷേധം. കേരളത്തോട് ഏറ്റവും കൂടുതല്‍ ബന്ധം പുലര്‍ത്തുന്ന ലക്ഷദ്വീപിനും അവിടുത്തെ നിവാസികള്‍ക്കും കേരളത്തില്‍നിന്ന് ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്. ലക്ഷത്തിന് മേല്‍ കമന്റുകളാണ് ഒരു പോസ്റ്റിനു കീഴില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ലക്ഷദ്വീപ് നിവാസികളുടെ സമാധാന ജീവിതം തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന് അഡ്മിനിസ്ട്രേറ്റര്‍ പിന്‍മാറണമെന്നാവശ്യപ്പെട്ടാണ് മലയാളികള്‍ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രഫുല്‍ പട്ടേല്‍ അടുത്തിടെ ചെയ്ത ഏതാനും പോസ്റ്റുകള്‍ക്ക് കീഴിലാണ് കമന്റുകള്‍. അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കുന്ന പുതിയ നയങ്ങള്‍ ലക്ഷദ്വീപിന്റെ സംസ്‌കാരത്തെയും സാമൂഹ്യജീവിതത്തെയും തകര്‍ക്കുമെന്നും നടപടികളില്‍നിന്ന് പിന്‍മാറണമെന്നും കമന്റുകളില്‍ ആവശ്യപ്പെടുന്നു. ഗോബാക്ക് പട്ടേല്‍, സ്റ്റാന്‍ഡ് വിത്ത് ലക്ഷദ്വീപ്, സേവ് ലക്ഷദ്വീപ് തുടങ്ങിയ ഹാഷ് ടാഗുകളുമായാണ് പ്രതിഷേധക്കമന്റുകള്‍.

 

Latest News