Sorry, you need to enable JavaScript to visit this website.

റീ-എൻട്രിയിൽ വരുന്നവർക്ക് സൗദിയിൽ ക്വാറന്റൈൻ ബാധകം

റിയാദ് - റീ-എൻട്രി വിസയിൽ രാജ്യത്ത് തിരികെ എത്തുന്ന, വാക്‌സിൻ സ്വീകരിക്കാത്ത വിദേശികൾക്ക് ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ ബാധകമാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പറഞ്ഞു. വാക്‌സിൻ സ്വീകരിച്ച വിദേശികൾക്കൊപ്പം എത്തുന്ന, വാക്‌സിൻ സ്വീകരിക്കാത്ത ആശ്രിതരായ പതിനെട്ടിൽ കുറവ് പ്രായമുള്ളവർ ഏഴു ദിവസം ഹോം ക്വാറന്റൈൻ പാലിക്കൽ നിർബന്ധമാണ്. ഇതിൽ ആറാമത്തെ ദിവസം പി.സി.ആർ പരിശോധന നടത്തണം. എട്ടിൽ കുറവ് പ്രായമുള്ളവരെ പി.സി.ആർ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 
വാക്‌സിൻ സ്വീകരിക്കാത്ത വിദേശികളെ അനുഗമിച്ച് എത്തുന്ന, വാക്‌സിൻ സ്വീകരിക്കാത്ത പതിനെട്ടിൽ കുറവ് പ്രായമുള്ള ആശ്രിതർക്ക് ഏഴു ദിവസം ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ ബാധകമാണ്. സൗദിയിലെത്തി ഇരുപത്തിനാലു മണിക്കൂറിനകവും ഏഴാം ദിവസവും ഇവർ പി.സി.ആർ പരിശോധന നടത്തണം. എട്ടിൽ കുറവ് പ്രായമുള്ളവർക്ക് പി.സി.ആർ നടത്തേണ്ടതില്ലെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. 

Latest News