ദല്‍ഹിയില്‍ ആദ്യ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ കേന്ദ്രം, നാളെ ഉദ്ഘാടനം

ന്യൂദല്‍ഹി- ദല്‍ഹിയില്‍ ആദ്യത്തെ ഡ്രൈവ് ത്രൂ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രം നാളെ ഉദ്ഘാടനം ചെയ്യും. ദ്വാരകയിലെ ആകാശ് ഹെല്‍ത്ത്‌കെയര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനുള്ള ഡ്രൈവ് ത്രൂ കേന്ദ്രം ആരംഭിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വാക്‌സിന്‍ നല്‍കുന്ന കേന്ദ്രം നാളെ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ദല്‍ഹി സര്‍ക്കാരും സൗത്ത് വെസ്റ്റ് ദല്‍ഹി ജില്ലാ മജിസ്‌ട്രേറ്റുമാണ് ഇതിനു മുന്‍കൈയെടുത്തതെന്ന് ആശുപത്രി വക്താവ് പറഞ്ഞു. 30,000 കോവിഷീല്‍ഡ് ഡോസ് ഇതിനായി ശേഖരിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

 

Latest News