സ്‌ഫോടകവസ്തു നിറച്ച ബോട്ട്; ഹൂത്തി ആക്രമണ ശ്രമം തകർത്തു

റിയാദ്- സ്‌ഫോടക വസ്തുക്കൾ നിറച്ച ബോട്ട് ഉപയോഗിച്ച് ചെങ്കടലിന് തെക്ക് ആക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം സഖ്യസേന പരാജയപ്പെടുത്തി. ആക്രമണം നടത്തുന്നതിന് തൊട്ടു മുമ്പ് ബോട്ട് സഖ്യസേന കണ്ടെത്തി തകർക്കുകയായിരുന്നു. ആഗോള സമുദ്ര ഗതാഗതത്തിനും ലോക വ്യാപാരത്തിനും ഭീഷണി സൃഷ്ടിക്കുന്നത് ഹൂത്തികൾ തുടരുകയാണ്. അൽഹുദൈദ കേന്ദ്രീകരിച്ച് ആക്രമണങ്ങൾ നടത്തുന്നതിന് സ്റ്റോക്ക്‌ഹോം വെടിനിർത്തൽ കരാർ ഹൂത്തികൾ ദുരുപയോഗിക്കുകയാണെന്നും സഖ്യസേന പറഞ്ഞു. 

Latest News