Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്വകാര്യവൽക്കരണം വർധിപ്പിക്കുന്നു;  5500 കോടി ഡോളർ ലക്ഷ്യം -ധനമന്ത്രി

റിയാദ്- നാലു വർഷത്തിനുള്ളിൽ സ്വകാര്യവൽക്കരണത്തിലൂടെ 5500 കോടി ഡോളർ സമാഹരിക്കാൻ സൗദി അറേബ്യ ലക്ഷ്യമിടുന്നതായി ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ വെളിപ്പെടുത്തി. പൊതുവരുമാനം വർധിപ്പിക്കാനും ബജറ്റ് കമ്മി കുറക്കാനുമാണ് സ്വകാര്യവൽക്കരണത്തിലൂടെ ശ്രമിക്കുന്നത്. നാലു വർഷത്തിനുള്ളിൽ ആസ്തി വിൽപനയിലൂടെ 3,800 കോടി ഡോളറും സ്വകാര്യ, സർക്കാർ മേഖലകൾ തമ്മിലുള്ള പങ്കാളിത്തത്തിലൂടെ 1,650 കോടി ഡോളറും സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. ആസ്തി വിൽപനയിലൂടെയും സ്വകാര്യ, സർക്കാർ മേഖലകൾ തമ്മിലെ പങ്കാളിത്തത്തിലൂടെയും സ്വകാര്യവൽക്കരണ പദ്ധതി നടപ്പാക്കാൻ 16 മേഖലകളിലെ 160 പദ്ധതികൾ സൗദി അറേബ്യ നിർണയിച്ചിട്ടുണ്ട്. ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊയുടെ കൂടുതൽ ഓഹരികൾ ഭാവിയിൽ വിൽപന നടത്തുന്നതിലൂടെ സമാഹരിക്കുന്ന പണം പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിലേക്ക് പോകും. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പക്കലുള്ള പണം പുനരുപയോഗം ചെയ്ത് രാജ്യത്ത് പുതിയ സാമ്പത്തിക മേഖലകൾ തുറക്കാൻ പ്രയോജനപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു. സൗദിയിൽ പുതിയ സ്വകാര്യവൽക്കരണ നിയമം ജൂലൈയിൽ പ്രാബല്യത്തിൽവരും. 

Latest News