Sorry, you need to enable JavaScript to visit this website.

ലക്ഷദ്വീപിലെ കേന്ദ്ര സർക്കാർ നീക്കം ചെറുത്തു  തോൽപിക്കണം -പോപുലർ ഫ്രണ്ട്

കോഴിക്കോട്- ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവനും വിശ്വാസവും തകർക്കാനുള്ള സംഘപരിവാര നീക്കത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നുവരണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന എക്‌സിക്യൂട്ടീവ് കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു. 99 ശതമാനം മുസ്ലീങ്ങൾ താമസിക്കുന്ന ഇന്ത്യയിലെ ഏക ദ്വീപായ ലക്ഷദ്വീപിനെ അടിമുടി കാവിവൽക്കരിക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി പ്രഫുൽ പട്ടേൽ ദ്വീപിലെ ജനങ്ങളുടെ പരമ്പരാഗത ജീവിതവും വിശ്വാസവും തൊഴിലും തകർക്കുകയാണ്. സാധാരണക്കാരായ ദ്വീപ് ജനതയുടെ സമാധാന ജീവിതം ഇല്ലാതാക്കി ലക്ഷദ്വീപിനെ തകർക്കുക എന്നതാണ് കേന്ദ്രസർക്കാർ നീക്കം. ജനങ്ങളുടെ വിശ്വാസത്തെ തകർത്ത് ഫാസിസ്റ്റ് നയങ്ങൾ അടിച്ചേൽപ്പിക്കുകയാണ് ഇക്കൂട്ടർ. ലക്ഷദ്വീപിലെ ജനജീവിതം തകർക്കാനും അതുവഴി മുതലെടുപ്പ് നടത്താനുമുള്ള സംഘപരിവാർ നീക്കത്തിനെതിരെ പൊതുസമൂഹം രംഗത്തുവരണമെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു.
ഓൺലൈൻ യോഗത്തിൽ പ്രസിഡന്റ് സിപി മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ, വൈസ് പ്രസിഡന്റ് സി അബ്ദുൽ ഹമീദ്, ട്രഷറർ കെഎച്ച് നാസർ, സെക്രട്ടറിമാരായ എസ് നിസാർ, പിപി റഫീഖ്, സിഎ റഊഫ് സമിതിയംഗങ്ങളായ ബി നൗഷാദ്, പികെ അബ്ദുൽ ലത്തീഫ്, പികെ യഹിയാ തങ്ങൾ, എംകെ അഷ്‌റഫ് എന്നിവർ പങ്കെടുത്തു.
 

Latest News