Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പേടിഎം, ഗൂഗിൾ പേ  എന്നിവ ബന്ധിപ്പിച്ച് ഇനി പണം അയക്കാം 

ന്യൂദൽഹി - പേടിഎം, ഫോൺ, ഗൂഗിൾ പേ എന്നിവ ഉപയോഗിച്ച് പണം ഇടപാടുകൾ നടത്തുന്നവർക്ക് ആശ്വാസം. മൊബൈൽ വാലറ്റുകൾ ഉപയോഗിച്ചുള്ള എല്ലാ ഇടപാടുകളും പരസ്പരം ബന്ധിപ്പിക്കാൻ ആകും. 2022 ഏപ്രിൽ മുതൽ ആണ് ഇത് പ്രവർത്തനക്ഷമമാകുക. എല്ലാ കൈവൈസി മാനദണ്ഡങ്ങളും പാലിക്കുന്ന ഉപഭോക്താക്കൾക്കാണ് വിവിധ മൊബൈൽ വാലറ്റുകളിൽ നിന്ന് പണം അയക്കാനും സ്വീകരിക്കാനും ആവുക.  വിവിധ മൊബൈൽ വാലറ്റുകളിൽ നിന്ന് പണം അയക്കാനും സ്വീകരിക്കാനും ആകുന്നത് ഡിജിറ്റൽ മണീ വാലറ്റുകളുടെ സ്വീകാര്യത കൂടുതൽ വർധിപ്പിച്ചേക്കും.


യുപിഐ ഉപയോഗിച്ചുള്ള പണം ഇടപാടകൾക്കാണ് ഇത് ബാധകമാവുക. അതുപോലെ മൊബൈൽ വാലറ്റുകളിലൂടെ രണ്ടായിരം രൂപ വരെ പണം പിൻവലിക്കുന്നതിനും ആകും. ആർബിഐ ആണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. വാലറ്റ് പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് രണ്ട് ലക്ഷമായി ഉയർത്തി. കെവൈസി മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് ഒരു യുപിഐ അക്കൗണ്ട് ഉപയോഗിച്ച് മറ്റൊന്നിലേക്ക് പണം അയക്കാൻ ആകില്ല. മറ്റു വാലറ്റുകളിൽ നിന്ന് പണം സ്വീകരിക്കുന്നതിനും പരിധിയുണ്ടാകും.

 

Latest News