റിയാദ് - ചൈനീസ് വാക്‌സിൻ സ്വീകരിച്ചവർക്ക് സൗദിയിലേക്ക് പ്രവേശനം നൽകാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. ചൈനയിൽ വ്യത്യസ്ത ഇനം വാക്‌സിനുകളുണ്ട്. ഗുണമേന്മയിലും ഫലസിദ്ധിയിലും ഇവ വ്യത്യസ്തമാണ്. സൗദിയിൽ നാലു വാക്‌സിനുകൾക്കു മാത്രമാണ് അംഗീകാരമുള്ളത്. ഫൈസർ, അസ്ട്രാസെനിക്ക, മോഡേണ, ജോൺസൺ ആന്റ് ജോൺസൺ വാക്‌സിനുകൾക്കു മാത്രമാണ് രാജ്യത്ത് അംഗീകാരമുള്ളത്. ലോകത്തുള്ള മറ്റു വാക്‌സിനുകൾക്ക് അംഗീകാരം നൽകുന്ന കാര്യത്തിലും വിദേശങ്ങളിൽ വെച്ച് ഈ വാക്‌സിനുകൾ സ്വീകരിക്കുന്നവർക്ക് സൗദിയിലേക്ക് പ്രവേശനനാനുമതി നൽകുന്ന കാര്യത്തിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അബ്ദുല്ല അസീരി പറഞ്ഞു.






