പൂസായപ്പോള്‍ ആംബുലന്‍സ് ഡ്രൈവറെ തല്ലിയ  യുവതിയുടെ 'കുടി' മൂന്ന് മാസത്തേക്ക്  കോടതി വിലക്കി 

ലണ്ടന്‍- ബ്രിട്ടനില്‍ അടിപിടി കേസില്‍ പിടിയിലായ യുവതിയെ മദ്യപിക്കുന്നതില്‍നിന്ന് വിലക്കി കോടതി. റെഡ്‌മെയര്‍ സ്വദേശി ഡാനിയലെ വില്യംസി(30)നാണ് ശിക്ഷയുടെ ഭാഗമായി മദ്യപാനത്തിനും വിലക്കേര്‍പ്പെടുത്തിയത്. 90 ദിവസത്തേക്ക് മദ്യപിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. വനിതാ ആംബുലന്‍സ് ഡ്രൈവറെയും പോലീസ് ഉദ്യോഗസ്ഥനെയും മര്‍ദിച്ചെന്ന കേസിലാണ് യുവതിയെ ഹള്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. 12 മാസത്തെ കമ്മ്യൂണിറ്റി ഓര്‍ഡറിനൊപ്പമാണ് 90 ദിവസം മദ്യപിക്കുന്നതില്‍നിന്നും യുവതിയെ കോടതി വിലക്കിയിരിക്കുന്നത്. ഇതോടൊപ്പം 10 ദിവസത്തെ ലഹരിവിമോചന ചികിത്സയില്‍ പങ്കെടുക്കണമെന്നും 200 പൗണ്ട് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. മദ്യലഹരിയില്‍ വനിതാ ആംബുലന്‍സ് െ്രെഡവറെ മര്‍ദിച്ചെന്നാണ് യുവതിക്കെതിരേയുള്ള കേസ്. ആംബുലന്‍സ് െ്രെഡവറുടെ തലയില്‍ യുവതി ചവിട്ടിയെന്നാണ് പോലീസ് പറയുന്നത്. ഇത് തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെയും യുവതി മര്‍ദിച്ചിരുന്നു.
 

Latest News