സഹോദരനേയും ഭാര്യയേയും കൊന്നു; ഒരു വയസ്സുകാരന്റെ കൈകാലുകള്‍ ഛേദിച്ചു

ഭദോഹി- ഉത്തര്‍പ്രദേശില്‍ സഹോദരനേയും ഭാര്യയേയും കൊലപ്പെടുത്തിയ ശേഷം അവരുടെ ഒരു വയസ്സായ മകന്റെ ഒരു കൈയും കാലും ഛേദിച്ചു.
ജമീല്‍ (42), റൂബി (38) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ കുട്ടിയെ ഗുരുതര പരിക്കുകളോടെ ഭദോഹി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു.
കശാപ്പ് ജോലി ചെയ്യുന്ന പ്രതി നൗഷാദ് മാതാവിനേയും കൂട്ടി സ്ഥലം വിട്ടിരിക്കയാണെന്ന് ഭദോഹി പോലീസ് സുപ്രണ്ട് രാം ബദന്‍ സിംഗ് പറഞ്ഞു. ഭദോഹിയിലെ കജിയാനിയിലാണ് സംഭവം.
കുടുംബ കലഹത്തെ തുടര്‍ന്നാണ് പ്രതി കശാപ്പ് കത്തിയുമായി സഹോദരനേയും ഭാര്യയേയും ആക്രമിച്ചത്. പ്രതിയെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കിയതായി എസ്.പി പറഞ്ഞു.

 

Latest News