Sorry, you need to enable JavaScript to visit this website.

ഗാസയിലേക്ക് ഈജിപ്ത് വക 3000 ടണ്‍ അവശ്യവസ്തുക്കള്‍

കയ്‌റോ- ഇസ്രായില്‍ വ്യോമാക്രമണത്തില്‍ തകര്‍ത്ത ഗാസയിലേക്ക് ഈജിപ്ത് 3000 ടണ്‍ അവശ്യവസ്തുക്കള്‍ അയച്ചു.
250ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ട ഗാസ ആക്രമണം
ഭക്ഷണവും മരുന്നും അടക്കമുള്ള സാധനങ്ങള്‍ 130 കണ്ടെയ്‌നറുകളിലാണ് റഫ അതിര്‍ത്തി വഴി അയച്ചത്. ബ്ലാങ്കറ്റുകളും വസ്ത്രങ്ങളും അയച്ചതായും
ഈജിപ്ത് കാബിനറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
11 ദിവസം നീണ്ട ഇസ്രായില്‍ ആക്രമണത്തില്‍ 250-ലേറെ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഈജിപ്ത് മാധ്യസ്ഥത്തില്‍ രണ്ട് ദിവസം മുമ്പാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്.

 

 

Latest News