ചങ്ങരംകുളത്ത് തോണി മറിഞ്ഞ് ആറു കുട്ടികൾ മുങ്ങി മരിച്ചു

മലപ്പുറം- ചങ്ങരംകുളത്തിന് സമീപം തോണി മറിഞ്ഞ് ആറു കുട്ടികൾ മരിച്ചു. ഞരഞ്ഞി പുഴയിലാണ് കുട്ടികൾ മരിച്ചത്. രണ്ടു പെൺകുട്ടികളടക്കം ഏഴ് പേരാണ് തോണിയിലുണ്ടായിരുന്നത്. വൈഷ്ണവ്, അഭിലാഷ്, ജനീഷ്, പ്രസീന, മിന്നു എന്നിവരാണ് മരിച്ചത്.   രണ്ടു കുടുംബത്തിൽ പെട്ട കുട്ടികളാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പെട്ടവരെല്ലാം ഇരുപത് വയസിന് താഴെയുള്ളവരാണ്.  മൃതദേഹങ്ങൾ ചങ്ങരംകുളത്തെ സ്വകാര്യആശുപത്രിയിലാണ്. അപകടത്തിൽ പെട്ട ഏഴുപേരിൽ ഒരാളെ രക്ഷപ്പെടുത്തി.  സമീപത്തെ പൊട്ടിയ ബണ്ട് കാണാന്‍ ഇവര്‍ തോണിയില്‍ പോയതായിരുന്നു എന്നാണ് പ്രാഥമിക വിവരം. മാപ്പാടിക്കല്‍ വേലായുധനാണ് രക്ഷപ്പെട്ടത്. ഇദ്ദേഹത്തെ തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

 

Latest News