Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പുതിയ ബ്രാൻഡിൽ ബി.എസ്.എൻ.എൽ 4ജി വരുന്നു; തുടക്കം കേരളത്തിൽ

ന്യൂദൽഹി- ഒടുവിൽ സർക്കാരിന്റെ സ്വന്തം ടെലികോം കമ്പനിയായ ബി.എസ്.എൻ.എലും 4ജിയിലേക്ക് ചുവടു മാറുന്നു. 4ജി വിപണിയിൽ സ്വകാര്യ കമ്പനികൾ ഏറെ മുന്നേറിയെങ്കിലും പുതവർഷാരംഭത്തോടെയാണ് പുതിയ മുഖവുമായി ബി.എസ്.എൻ.എൽ നാലാം തലമുറയിലേക്ക് ചുവടുമാറുന്നത്. ആദ്യ 4ജി സർക്കിളായി തെരഞ്ഞെടുത്തിരിക്കുന്നത് കേരളത്തെയാണ്. 'ഞങ്ങളുടെ 4ജി സേവനം കേരളത്തിൽ നിന്ന് അടുത്ത മാസം മുതൽ ആരംഭിക്കുകയാണ്. ഇതായിരിക്കും ഞങ്ങളുടെ ആദ്യ 4ജി സർക്കിൾ. 3ഡി കവറേജ് കുറഞ്ഞ മേഖലകളിയാരിക്കും ബിഎസ്എൻഎൽ ആദ്യ ഘട്ടത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുക,' ബി.എസ്.എൻ.എൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ പറഞ്ഞു. വേറിട്ട ബ്രാൻഡിലാണ് 4ജി സേവനങ്ങൾ അവതരിപ്പിക്കുകയെന്നും ഇതിന്റെ വിശദാംശങ്ങൾ സേവനം അവതരിപ്പിക്കുമ്പോൾ പരസ്യപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. 

കേരളത്തിനു പിറകെ ഒഡീഷയിലും കമ്പനി 4ജി അവതരിപ്പിക്കും. നല്ല തുടക്കത്തിന് ആവശ്യമായ 5 മെഗാഹെഡ്‌സ് സ്‌പെക്ട്രം (2100 മെഗാഹെഡ്‌സ് ബാൻഡിൽ) ബിഎസ്എൻഎലിന് ഇപ്പോൾ ഉണ്ട്. എന്നാൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കൂടുതൽ സ്‌പെക്ട്രം ആവശ്യമായി വരും. അധികമായി 5 മെഗാഹെഡ്‌സ് സ്‌പെക്ട്രം കൂടി ബിഎസ്എൻഎലിന് വേണം. ഇതിന് സർക്കാരിന്റെ ധനസഹായവും ആവശ്യമാണ്.

നിലവിൽ 10 കോടി മൊബൈൽ വരിക്കാരുള്ള ബി.എസ്.എൻ.എൽ അടുത്ത മൂന്ന് മാസത്തിനകം 10,000 4ജി ടവറുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. അധിക സ്‌പെക്ട്രം ലഭിക്കുന്നതോടെ ഇത് വീണ്ടും വർധിപ്പിക്കുമെന്ന് ശ്രീവാസ്തവ അറിയിച്ചു.
 

Latest News