കേരളത്തിലെ പ്രായം കുറഞ്ഞ വനിത പൈലറ്റായി ജെനി ജെറോം

തിരുവനന്തപുരം- കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത കൊമേഴ്‌സ്യൽ പൈലറ്റായി ജെനി ജെറോം. ഷാർജയിൽനിന്നും തിരുവനന്തപുരത്തേക്കുള്ള എയർ അറേബ്യ വിമാനത്തിന്റെ കോ പൈലൈറ്റായാണ് ജെനി ജെറാം  റെക്കോർഡിട്ടത്. കോവളം കരുംങ്കുളം സ്വദേശിനി ബിയാട്രസിന്റെയും, ജറോമിന്റെയും  മകളും മാസ് ഷാർജ മെമ്പറുമാണ് ജെനി ജേറോം. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ജെനിക്ക് പൈലറ്റായി മാറണം എന്ന ആഗ്രഹം ജനിക്കുന്നത്. തീരദേശ മേഖലയായ കൊച്ചുതുറയിൽ നിന്നും വാനോളം ഉയരുകയാണ് ഈ പെൺകരുത്ത്. ജെനി ജെറോമിന് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ ആശംസയർപ്പിച്ചു.
 

Latest News