ആകാംക്ഷ അവസാനിക്കുന്നു; രജനീകാന്തിന്റെ പ്രഖ്യാപനം 31 ന്

ചെന്നൈ- സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം ഈ മാസം 31-ന് പ്രഖ്യാപിക്കും. ഫാന്‍സുമായി ഒരാഴ്ച നീളുന്ന കൂടിക്കാഴ്ചയും ചര്‍ച്ചകളും ഇന്ന് രാവിലെ ആരംഭിച്ചു. ചെന്നൈയിലെ പ്രശസ്തമായ രാഘവേന്ദ്ര മണ്ഡപത്തിലാണ് രജനീകാന്ത് ആരാധാകരേയും അനുയായികളേയും കാണുന്നത്. 
സ്വന്തം പാര്‍ട്ടി രൂപീകരിച്ച് രജനീകാന്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യത്തിലാണ് ഇനിയും സ്ഥിരീകരണമാകാത്തത്. ഒരാഴ്ച കൂടി കാത്തുനിന്നാല്‍ മതിയെന്നും പുതിയ വര്‍ഷത്തോടെ പ്രഖ്യാപനം നടത്തുമെന്നാണ് രജനീകാന്ത് അനുയായികള്‍ക്കും മാധ്യമങ്ങള്‍ക്കും നല്‍കിയിരിക്കുന്ന ഉറപ്പ്.
ജനങ്ങള്‍ക്കാണോ മാധ്യമങ്ങള്‍ക്കാണോ തന്റെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് കൂടുതല്‍ ആകാംക്ഷയെന്നറിയില്ല. ഇവിടത്തെ യുദ്ധം കഴിയുന്നതുവരെ കാത്തിരുന്നാല്‍ മതിയെന്നാണ് ഞാന്‍ നേരത്തെ പറഞ്ഞിരുന്നത്. യുദ്ധമെന്നു പറയുമ്പോള്‍ തെരഞ്ഞെടുപ്പാണ് ഉദ്ദേശിക്കുന്നത്- രജനീകാന്ത് പറഞ്ഞു. 
രാഷ്ടീയത്തില്‍ ഞാന്‍ പുതിയതല്ല. പ്രവേശനമെന്നാല്‍ വിജയത്തിനു തുല്യമാണ്. തീരുമാനം ഡിസംബര്‍ 31-ന് പ്രഖ്യാപിക്കും-അദ്ദേഹം വ്യക്തമാക്കി.
 

Latest News