ഇന്ത്യ തിരിച്ചടിച്ചു; മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു 

ജമ്മു- അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നാല് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ പാക്കിസ്ഥാന് ഇന്ത്യ കനത്ത തിരിച്ചടി നല്‍കി. കശ്മീരിലെ പൂഞ്ച് ജില്ലക്ക് എതിര്‍ ഭാഗത്തുള്ള നിരവധി പാക്കിസ്ഥാനി സൈനിക പോസ്റ്റുകള്‍ തകര്‍ത്ത ഇന്ത്യന്‍ സൈനികരുടെ ആക്രമണത്തില്‍ മൂന്ന് പാക് ഭടന്മാര്‍ കൊല്ലപ്പെട്ടു. റാവല്‍കോട്ട് പ്രദേശത്ത് റൂഖ് ചാക്രി സബ് സെക്ടറിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. 
രജൗരി ജില്ലയിലെ കെറി സെക്ടറില്‍ ശനിയാഴ്ച പാക്കിസ്ഥാന്‍ സൈന്യം പ്രകോപനമില്ലാതെ നടത്തിയ വെടിവെപ്പില്‍ ഒരു മേജറടക്കം നാല് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.  ഏതു സമയത്തും പ്രത്യാക്രമണം നടത്തുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. 
കഴിഞ്ഞ ദിവസം രാത്രി പൂഞ്ച് ജില്ലയുടെ എതിര്‍വശത്ത് സംശയസാഹചര്യത്തില്‍ ചില നീക്കങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി വേണ്ടതെന്ന് സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. 
മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടതായി പാക്കിസ്ഥാനി ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് സ്ഥിരീകരിച്ചു.   

Latest News