Sorry, you need to enable JavaScript to visit this website.

അസമിലും ബിജെപി സര്‍ക്കാര്‍ പശു സംരക്ഷണ നിയമം കൊണ്ടുവരുന്നു

ഗുവാഹത്തി- അസമില്‍ പുതുതായി അധികാരമേറ്റ ബിജെപി സര്‍ക്കാരിന്റെ അടുത്ത നിയമസഭാ സമ്മേളനത്തില്‍ പശു സംരക്ഷണ ബില്‍ അവതരിപ്പിക്കുമെന്ന് ഗവര്‍ണര്‍ ജഗദീഷ് മുഖി പറഞ്ഞു. സംസ്ഥാനത്തിനു പുറത്തേക്ക് കാലികളെ കൊണ്ടുപോകുന്നത് പൂര്‍ണമായും തടയാനാണ് പുതിയ നിയമം. ആളുകള്‍ ആരാധിക്കുകയും വിശുദ്ധ മൃഗമായി കണക്കാകുയും ചെയ്യുന്ന മൃഗമാണ് പശുവെന്നും പുതിയ സര്‍ക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനത്തില്‍ പ്രസംഗിക്കവെ ഗവര്‍ണര്‍ പറഞ്ഞു.

പശു സംരക്ഷണത്തിന്റെ കാര്യത്തിലും പശുവിനെ അസമിന് പുറത്തേക്ക് കൊണ്ടു പോകുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. 


 

Latest News