മകളെ തട്ടിക്കൊണ്ടുപോയെന്ന് പരാതി നല്‍കിയ യുവതിയും കാമുകനും അറസ്റ്റില്‍

ഫത്തേഹ്പുര്‍- എട്ടുവയസ്സായ മകളെ തട്ടിക്കൊണ്ടുപോയെന്ന് പരാതി നല്‍കിയ യുവതിയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ  ബിന്‍ഡ്കിയില്‍ ജഹന്‍പൂര്‍ സ്വദേശിനി കുസ്മ ദേവിയും കാമുകന്‍ വിശാല്‍ ശ്രീവാസ്തവ എന്ന ഗൗതമുമാണ് അറസ്റ്റിലായത്. കുസ്മ ദേവിയുടെ മകള്‍ ആരുഷിയെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് യുവതി രണ്ടുപേര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച അന്വേഷണമാണ് പരാതി നല്‍കിയ അമ്മയുടേയും കാമുകന്റേയും അറസ്റ്റിലേക്ക് നയിച്ചതെന്ന് സര്‍ക്കിള്‍ ഓഫീസര്‍ യോഗന്ദ്ര കുമാര്‍ പറഞ്ഞു. ഏതാനും വര്‍ഷംമുമ്പ് ഭര്‍ത്താവ് നോഖിലാല്‍ മരിച്ച ശേഷം കുസ്മ ദേവി ഗൗതമുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.
മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് ചോട്ടു, കിഷാന്‍ സൈനി എന്നീ സഹോദരന്മാര്‍ക്കെതിരെയാണ് മേയ് 17-ന് യുവതി പരാതി നല്‍കിയിരുന്നത്.

 

Latest News