VIDEO മന്ത്രി അഹ്മദ് ദേവര്‍കോവില്‍ മര്‍കസിലെത്തി കാന്തപുരത്തെ സന്ദര്‍ശിച്ചു

കോഴിക്കോട്- കേരള തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രിയായി ചുമതലയേറ്റ അഹ്മദ് ദേവര്‍കോവില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിച്ചു.  സത്യപ്രതിജ്ഞക്ക് ശേഷം ആദ്യമായി കോഴിക്കോട്ട് എത്തിയ മന്ത്രി തനിക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയാനാണ് മര്‍കസില്‍ എത്തിയത്. ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും അദ്ദേഹത്തോടപ്പം ഉണ്ടായിരുന്നു. എസ്.വൈ.എസ് സംസ്ഥന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കിം അസ്ഹരി സംബന്ധിച്ചു. തുറമുഖ, പൈതൃക പട്ടണമായ കോഴിക്കോടിന്റെ വികസനത്തിന് പ്രത്യേക പരിഗണന ഉണ്ടാകുമെന്ന പ്രതീക്ഷ കാന്തപുരം പങ്കുവെച്ചു.

 

 

Latest News