പൂച്ചയെ പീഡിപ്പിച്ച യുവാവിനെതിരെ ശക്തമായ പ്രതിഷേധം

റിയാദ്- യുവാവ് പൂച്ചയെ ക്രൂരമായി പീഡിപ്പിച്ചതിൽ സാമൂഹികമാധ്യമ ഉപയോക്താക്കൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. കാറിനു മുകളിൽ വെച്ച് പൂച്ചയുടെ രഹസ്യഭാഗങ്ങളിൽ യുവാവ് ഇരുമ്പ് കമ്പി ഉപയോഗിച്ച് ക്രൂരമായി പീഡിപ്പിക്കുന്നതും പൂച്ച വേദന കൊണ്ട് പുളയുന്നത് കണ്ട് പീഡനം തുടർന്ന് യുവാവ് പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യുവാവ് തന്നെയാണ് വീഡിയോ ചിത്രീകരിച്ച് പുറത്തുവിട്ടത്. സംഭവത്തിൽ അന്വേഷണം നടത്തി പ്രതിയെ എത്രയും വേഗം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് സാമൂഹികമാധ്യമ ഉപയോക്താക്കൾ സുരക്ഷാ വകുപ്പുകളോട് ആവശ്യപ്പെട്ടു. 


 

Latest News