Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗ്ലോറിയ ഗ്വിവാര സൗദി ടൂറിസം മന്ത്രാലയം ഉപദേഷ്ടാവ്

ഗ്ലോറിയ ഗ്വിവാര മൻസൊ

റിയാദ്- ടൂറിസം മന്ത്രാലയം ഉപദേഷ്ടാവായി ആഗോള ടൂറിസം വിദഗ്ധ ഗ്ലോറിയ ഗ്വിവാര മൻസൊവിനെ നിയമിച്ചതായി മന്ത്രാലയം അറിയിച്ചു. വിഷൻ 2030 പദ്ധതി ചട്ടക്കൂടിനുള്ളിൽ സൗദി അറേബ്യയിൽ ടൂറിസം മേഖലാ വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നതിന് ടൂറിസം മന്ത്രാലയത്തിലെ ഉപദേഷ്ടാവായി ഗ്ലോറിയ പ്രവർത്തിക്കും. 
ആഗോള തലത്തിൽ ടൂറിസം മേഖലയിൽ ഏറ്റവുമധികം സ്വാധീനമുള്ള ഗ്ലോറിയയെ ചീഫ് സ്‌പെഷ്യൽ അഡൈ്വസർ പദവിയിലാണ് ടൂറിസം മന്ത്രാലയം നിയമിച്ചിരിക്കുന്നത്. നോർത്ത്‌വെസ്റ്റേൺ യൂനിവേഴ്‌സിറ്റിക്കു കീഴിലെ കെല്ലോഗ് സ്‌കൂൾ ഓഫ് മാനേജ്‌മെന്റിൽനിന്ന് എം.ബി.എ നേടിയ ഗ്ലോറിയ, 2013 മുതൽ 2017 വരെയുള്ള കാലയളവിൽ വേൾഡ് ട്രാവൽ ആന്റ് ടൂറിസം കൗൺസിൽ സി.ഇ.ഒയും പ്രസിഡന്റും ആയി പ്രവർത്തിച്ചിട്ടുണ്ട്. 2010-2012 കാലത്ത് മെക്‌സിക്കോയിൽ ടൂറിസം സെക്രട്ടറിയായും മെക്‌സിക്കോ ടൂറിസം ബോർഡ് സി.ഇ.ഒ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മറ്റേതാനും മുതിർന്ന പദവികളും ഇവർ വഹിച്ചിട്ടുണ്ട്.
 

Latest News