Sorry, you need to enable JavaScript to visit this website.

കാര്യങ്ങള്‍ എല്ലാവര്‍ക്കുമറിയല്ല; ഗാസയില്‍ നേടിയത് വേറിട്ട വിജയമെന്ന് നെതന്യാഹു

ജറൂസലം- പൊതുജനങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും അറിയില്ലെന്നും ഗാസയില്‍ 11 ദിവസം തുടര്‍ന്ന ബോംബാക്രമണം വേറിട്ട വിജയമാണെന്നും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നേതന്യാഹു. സൈനിക നടപടിയില്‍ ലക്ഷ്യങ്ങള്‍ കരസ്ഥമാക്കിയെന്നും ഇസ്രായിലുണ്ടാക്കിയ നേട്ടങ്ങളെല്ലാം പൊതുജനങ്ങള്‍ക്ക് അറിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗാസ നിയന്ത്രിക്കുന്ന ഇസ്ലാമിക പ്രസ്ഥാനം ഹമാസിനെയാണ് ഇസ്രായില്‍ പ്രധാനമായും ലക്ഷ്യമിട്ടത്. രണ്ടാമത്ത സായുധ സംഘമായ ഇസ്ലാമിക് ജിഹാദായിരുന്നു രണ്ടാമത്തെ ലക്ഷ്യം.


ഭൂമിയിലെ ദൗത്യം തീര്‍ന്നു; പെണ്‍കുട്ടിയെ പീഡിപ്പിച്ച സന്ന്യാസിയുടെ ആത്മഹത്യാ കുറിപ്പ്

അതിനിടെ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ 243 പേരാണ് മരിച്ചതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗാസയില്‍ 25 സീനിയര്‍ കമാന്‍ഡര്‍മാരടക്കം 200 ലേറെ ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് നെതന്യാഹു അവകാശപ്പെട്ടു. വര്‍ഷങ്ങള്‍ക്കും മാസങ്ങള്‍ക്കുംമുമ്പ് തന്നെ ആസൂത്രണം ചെയ്തതായിരുന്നു ഇസ്രായില്‍ പദ്ധതികളെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റസ് പറഞ്ഞു. സൈനിക നടപടി പൂര്‍ത്തിയായി, ഇനി രാഷ്ട്രീയ നടപടിയാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈജിപ്ത് മുന്നിട്ടിറങ്ങി തയറാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായിലും ഹമാസും ഇസ്ലാമിക് ജിഹാദും അംഗീകരിച്ചതോടെ വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് പ്രാബല്യത്തിലായത്. വെടനിര്‍ത്തല്‍ കരാറിന് മേല്‍നോട്ടം വഹിക്കുമെന്നും നിരീക്ഷണം തുടരുമെന്നും ഈജിപ്ത് അധികൃതര്‍ അറിയിച്ചു.


കോവിഡ് രോഗികളുടെ ബന്ധുക്കളെ കബളിപ്പിച്ച നൈജീരിയക്കാരന്‍ പിടിയില്‍

 

Latest News