മുംബൈ- മുംബൈ ബാർജിലുണ്ടായ ദുരന്തത്തിൽ ഒരു മലയാളി കൂടി മരിച്ചു. തൃശൂർ സ്വദേശി അർജുനനാണ് മരിച്ചത്. ഇതോടെ മരിച്ച മലയാളികളുടെ എണ്ണം നാലായി. വയനാട് കൽപ്പറ്റ മൂപ്പൈനടാ സ്വദേശി വി.എസ് സുമേഷ്, വയനാട് സ്വദേശിയായ ജോമിഷ് ജോസഫ്, കോട്ടയം സ്വദേശി സാസിൻ ഇസ്മായിൽ എന്നിവരാണ് നേരത്തെ മരിച്ചത്. 49 പേരാണ് ഇതേവരെ അപകടത്തിൽ മരിച്ചത്. 188 പേരെ നാവികസേന രക്ഷിച്ചു. ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലാണ് മുംബൈ ഹൈ റിഗ്ഗിൽ അപകടമുണ്ടായത്.