മമത ബാനര്‍ജി ഭവാനിപുര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കും 

കൊല്‍ക്കത്ത-പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഭവാനിപുര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. തൃണമൂല്‍ എംഎല്‍എ സൊവാന്‍ ദേബ് രാജിവയ്ക്കുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിച്ചിരുന്നെങ്കിലും ബിജെപി നേതാവ് സുവേന്ദു അധികാരിയോട് മമത പരാജയപ്പെട്ടിരുന്നു. 1700 വോട്ടിനായിരുന്നു പരാജയം. വോട്ടിങ് മെഷിനീല്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ച് പരാജയത്തിന് പിന്നാലെ മമത തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പില്‍ 2016ലെതിനാക്കാള്‍ മികച്ച വിജയമാണ് ഇത്തവണ ടിഎംസി നേടിയത്. 294 സീറ്റുകളില്‍ 214 സീറ്റുകള്‍ നേടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് മൂന്നാമതും അധികാരത്തിലെത്തിയത്. ബിജെപി 76 സീറ്റുകളില്‍ വിജയം നേടി. സിപിഎമ്മിനും കോണ്‍ഗ്രസിനും ഇത്തവണ ഒരു സീറ്റു പോലും ലഭിച്ചില്ല.
 

Latest News