റിയാദ് - അസീർ പ്രവിശ്യയിലെ അൽനമാസിൽ വീണ്ടും ഭൂകമ്പം. അൽനമാസിന് വടക്ക് 24 കിലോമീറ്റർ ദൂരെ ഇന്നലെ രാവിലെ 9.47 നാണ് റിക്ടർ സ്‌കെയിലിൽ മൂന്നു ഡിഗ്രി തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതെന്ന് സൗദി ജിയോളജിക്കൽ സർവേ അറിയിച്ചു. ആർക്കും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ല. മൂന്നു മാസത്തിനിടെ അൽനമാസിൽ പല തവണ ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.






