തിരുവനന്തപുരം- മന്ത്രിസഭ രൂപീകരണത്തിലെ വകുപ്പ് വിഭജനത്തിൽ കൂടുതൽ വകുപ്പുകൾ മുഖ്യമന്ത്രിക്ക്. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ചുമതല കൂടി മുഖ്യമന്ത്രി ഏറ്റെടുത്തതാണ് ശ്രദ്ധേയം. പ്രവാസി കാര്യവും മുഖ്യമന്ത്രിക്കാണ്. ആഭ്യന്തരം, പൊതുഭരണം, പ്ലാനിംഗ് ആന്റ് ഇക്കണോമിക് അഫേയേഴ്‌സ്, സയൻസ്-ടെക്‌നോളജി, പരിസ്ഥിതി, മലിനീകരരണ നിയന്ത്രണം, സയന്റിഫിക് ഇൻസ്റ്റിറ്റിയൂട്ട്, പേഴ്‌സണൽ ആന്റ് അഡ്മിൻസ്‌ട്രേറ്റീവ് റിഫോംസ്, തെരഞ്ഞെടുപ്പ്, ഇന്റഗ്രേഷൻ, ഐ.ടി, സൈനികക്ഷേമം, ഡിസ്‌ട്രേസ് റിലീഫ്, സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റീസ്, വിമാനതാവളം, മെട്രോ റെയിൽ, ഇന്റർ സ്‌റ്റേറ്റ് റിവർ വാട്ടർ, കോസ്റ്റൽ ഷിപ്പിംഗ് ആന്റ് ഇൻലാന്റ് നാവിഗേഷൻ, കേരള സ്റ്റേറ്റ് ഇൻലാന്റ് നാവിഗേഷൻ, ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ്, പ്രവാസി ക്ഷേമം, വിജിലൻസ്, അഡ്മിൻസ്‌ട്രേഷൻ ഓഫ് സിവിൽ ആന്റ് ക്രിമിനൽ ജസ്റ്റീസ്, ഫയർ ആന്റ് റസ്‌ക്യൂ സർവീസസ്, ജയിൽ, പ്രിന്റിംഗ് ആന്റ് സ്റ്റേഷനറി, പ്രധാനപ്പെട്ട പോളിസി കാര്യങ്ങൾ തുടങ്ങിയ വകുപ്പുകളാണ് മുഖ്യമന്ത്രിയുടെ കീഴിൽ വരുന്നത്. ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. വി. അബ്ദുറഹ്മാന് പ്രവാസി, ന്യൂനപക്ഷ വകുപ്പ് നൽകുമെന്നായിരുന്നു ആദ്യ സൂചന. എന്നാൽ ഗസറ്റ് വിജ്ഞാപനം വന്നതോടെയാണ് ഈ വകുപ്പുകൾ മുഖ്യമന്ത്രിക്ക് കീഴിലായത്.
ഹിന്ദുത്വ വിമര്‍ശനമാണ് പിണറായിയുടെ രാഷ്ട്രീയ ഫോര്‍മലയെന്ന് ആര്‍.എസ്.എസ് വാരിക, മുസ്ലിംകള്‍ വിശ്വസിച്ചു |






