റിയാദ് - ബഹ്‌റൈനിൽ നിന്ന് കിംഗ് ഫഹദ് കോസ് വേ വഴി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാൻ കോവിഡ് വാക്‌സിൻ നിർബന്ധമാണെന്ന് കോസ്‌വേ അതോറിറ്റി വ്യക്തമാക്കി. തൊഴിൽ, സന്ദർശനം, ടൂറിസം വിസയിൽ സൗദിയിലെത്തുന്ന എല്ലാവരും കോസ്‌വേ വഴി വരികയാണെങ്കിൽ സൗദി അറേബ്യ അംഗീകരിച്ച വാക്‌സിനുകൾ പൂർണ തോതിൽ എടുത്തവരായിരിക്കണം. അവർ 72 മണിക്കൂറിനുളളിൽ എടുത്ത പിസിആർ ടെസ്റ്റും കൂടെ കരുതണം.
![]() |
VIDEO- 56 ഇഞ്ചുകാരന്‍ സാഹിബിനെ ക്ഷണിച്ച് മാധ്യമപ്രവര്‍ത്തക |
അല്ലെങ്കിൽ തിരിച്ചയക്കും. അതോറിറ്റി വ്യക്തമാക്കി. ഇന്ന് രാവിലെ മുതൽ നിരവധി പേരെ കോസ് വേയിൽ നിന്ന് തിരിച്ചയച്ചിരുന്നു. ഇതോടെ ഇന്ത്യയിൽ നിന്നടക്കം ബഹ്‌റൈനിലെത്തിയ സൗദി പ്രവാസികൾ രണ്ടുഡോസ് വാക്‌സിനെടുത്തിട്ടില്ലെങ്കിൽ ക്വാറന്റൈൻ പാക്കേജ് എടുത്ത് വിമാനമാർഗം സൗദിയിൽ പ്രവേശിക്കേണ്ടിവരും.
تحديث الاجراءات الصحية للقادمين للمملكة العربية السعودية عبر #جسر_الملك_فهد. pic.twitter.com/gsp4AKLXZg
— المؤسسة العامة لجسر الملك فهد (@K_F_Causeway) May 20, 2021
ഫൈസര്‍, ആസ്ട്രാസെനിക്ക, മോഡേര്‍ന എന്നിവയുടെ രണ്ടുഡോസ്, ജോണ്‍സന്‍ ഒരു ഡോസ് എന്നീ വാക്‌സിനുകള്‍ക്ക് മാത്രമാണ് സൗദി ആരോഗ്യമന്ത്രാലയം അംഗീകാരം നല്‍കിയിരിക്കുന്നത്. ഈ വാക്‌സിന്‍ എടുത്തവര്‍ക്കാണ് കോസ്‌വേയില്‍ പ്രവേശനമുളളത്. ഇവര്‍ക്ക് അതിര്‍ത്തിയില്‍ കോവിഡ് പരിശോധനയോ ക്വാറന്റൈനോ ആവശ്യമില്ല. സൗദി പൗരന്മാര്‍, അവരുടെ ഭാര്യമാര്‍, മക്കള്‍, അവരോടൊപ്പമുള്ള ഗാര്‍ഹിക തൊഴിലാളികള്‍, നയതന്ത്രജ്ഞര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്ക് കോസ്‌വേ വഴി പ്രവേശനം അനുവദിക്കും. അവര്‍ക്ക് ഏഴു ദിവസം ഹോം ക്വാറന്റൈന്‍ പാലിക്കണം.
ട്രക്ക് ഡ്രൈവര്‍മാര്‍, അവരുടെ സഹായികള്‍ എന്നിവര്‍ക്ക് പിസിആര്‍ ടെസ്റ്റ് നല്‍കാതെ പ്രവേശിക്കാം. ക്വാറന്റൈനും ആവശ്യമില്ല.
ആരോഗ്യം, നാഷണല്‍ ഗാര്‍ഡ്, പ്രതിരോധം, വിദ്യാഭ്യാസം എന്നീ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ കോസ്‌വേ വഴി വന്നാല്‍ ഹോം ക്വാറന്റൈന്‍ പാലിക്കണം. 24 മണിക്കൂറിനുള്ളിലും ഏഴാമത്തെ ദിവസവും ഇവര്‍ പിസിആര്‍ ടെസ്റ്റെടുക്കണം. സ്വകാര്യ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ ഏഴു ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ പാലിക്കേണ്ടിവരും. അതോറിറ്റി അറിയിച്ചു.