തിരുവനന്തപുരം- പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാർ സെൻട്രൽ സ്‌റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമ്പോൾ ഔദ്യോഗിക മുറിയിൽ ഇരുന്ന് രമേശ് ചെന്നിത്തല ചടങ്ങ് വീക്ഷിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തല അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിൽ നേരിട്ട് പങ്കെടുക്കാതിരുന്നത്.
സത്യപ്രതിജ്ഞയിൽ നിന്ന് വിട്ടു നിൽക്കുക എന്നല്ല ഉദ്ദേശിച്ചതെന്നും ഓൺലൈനായി സത്യപ്രതിജ്ഞാ ചടങ്ങ് കാണാനാണ് തീരുമാനം എന്നും രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ വ്യക്തമാക്കിയിരുന്നു.