Sorry, you need to enable JavaScript to visit this website.

കോയമ്പത്തൂരില്‍ കൊറോണ ദേവിക്ക് ക്ഷേത്രമായി, പൂജാകര്‍മങ്ങള്‍ തുടങ്ങി

കോയമ്പത്തൂര്‍- ചലച്ചിത്ര നടന്മാരുടെ പേരിലും ക്ഷേത്രമുള്ള തമിഴ്‌നാട്ടില്‍ കൊറോണ ദേവിക്കും ക്ഷേത്രമായി.
കോയമ്പത്തൂര്‍ നഗരപ്രാന്തത്തിലെ ഇരുഗൂരിനു സമീപം കാമാച്ചിപുരത്താണ് കൊറോണ ദേവിയെ പ്രതിഷ്ഠിച്ച് പൂജാ കര്‍മങ്ങള്‍ ആരംഭിച്ചത്.
ഒന്നരയടി ഉയരത്തില്‍ കുറത്ത ശിലയിലുള്ള കൊറോണ ദേവി ജനങ്ങളെ കോവിഡ് 19 ല്‍നിന്ന് രക്ഷപ്പെടുത്തുമെന്ന് ഉറച്ചുവിശ്വസിക്കുന്നതായി കാമാച്ചിപുരി അധീനം അധികൃതര്‍ പറഞ്ഞു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്ലേഗ് പിടികൂടിയപ്പോള്‍ മാരിയമ്മന്‍ ക്ഷേത്രം സ്ഥാപിച്ച കാര്യം അവര്‍ ചൂണ്ടിക്കാണിക്കുന്നു.
ചൊവ്വാഴ്ച പ്രതിഷ്ഠ സ്ഥാപിച്ച് ബുധനാഴ്ച പൂജാകര്‍മങ്ങള്‍ തുടങ്ങിയ കൊറോണ ക്ഷേത്രത്തില്‍ 48 ദിവസത്തെ പ്രത്യേക പ്രാര്‍ഥനയും ഒരുക്കുന്നുണ്ട്. എന്നാല്‍ കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് ഭക്തര്‍ക്കും പൊതുജനങ്ങള്‍ക്കും തല്‍ക്കാലം പ്രവേശനം നല്‍കില്ല.


കാണാതായ പെണ്‍കുട്ടിക്കായി പുഴയില്‍ തെരച്ചിലിനൊരുങ്ങവെ അയല്‍വീട്ടില്‍ കണ്ടെത്തി

Latest News