ഭോപാല്‍- കോവിഡ് രൂക്ഷമായി തുടരുന്ന മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങിയ വീട്ടമ്മയെ മകള്‍ക്ക് മുമ്പിലിട്ട് പോലീസ് ക്രൂരമായി മര്‍ദിച്ചു. രണ്ടു പുരുഷ പോലീസുകാര്‍ ചേര്‍ന്നാണ് യുവതിയെ തടഞ്ഞ് മര്‍ദിച്ചത്. പിന്നീടൊരു വനിതാ പോലീസും മര്‍ദിക്കുകയും വീട്ടമ്മയ്‌ക്കെ നിലത്തിട്ട് വലിച്ചിഴയ്ക്കുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ വൈറലായി. വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാനിറങ്ങിയതായിരുന്നു അമ്മയും മകളും. രണ്ട് പുരുഷ പോലീസുദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞുവെച്ചു. ഇവരില്‍ നിന്നും കുതറി മാറാന്‍ ശ്രമിച്ചപ്പോഴാണ് പോലീസ് മര്‍ദിച്ചത്. പിന്നീട് ഒരു വനിതാ പോലീസെത്തി വീട്ടമ്മയെ പോലീസ് വാഹനത്തിലേക്ക് കയറ്റാന്‍ ശ്രമിച്ചു. വിസമ്മതിച്ചപ്പോള്‍ ഈ ഓഫീസറും വീട്ടമ്മയെ മര്‍ദിച്ചു. മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുന്നതും വിഡിയോയില്‍ കാണാം.
सागर में एक महिला की पिटाई का वीडियो वायरल हो रहा है, महिला अपनी बेटी के साथ बाहर निकली थी, मास्क नहीं पहना था बेटी ने भी मुंह पर सिर्फ स्कॉर्फ बांध रखा था। इस बीच पुलिस ने चेकिंग के दौरान गांधी चौक के पास उसे पकड़ लिया @ndtvindia @ndtv @manishndtv @alok_pandey @GargiRawat pic.twitter.com/rKwichtrpd
— Anurag Dwary (@Anurag_Dwary) May 19, 2021






