മുംബൈ- രാജ്യത്തെ ആദ്യ ലോക്കൽ എസി ട്രെയിൻ മുംബൈയിൽ സർവീസ് ആരംഭിച്ചു. ബോറിവലിയിൽ നിന്നും ചർച്ച്‌ഗേറ്റ് വരേയാണ് ആദ്യ എസി സബർബൻ ട്രെയിൻ നിറയെ യാത്രക്കാരുമായി യാത്ര തുടങ്ങിയത്. മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്‌ഡെയാണ് ട്രെയിൻ ഫഌഗ് ഓഫ് ചെയ്തത്. സബർബൻ ട്രെയ്‌നുകളിലെ ഫസ്റ്റ്ക്ലാസ് ടിക്കറ്റിന്റെ 1.2 ഇരട്ടി അധികമാണ് ടിക്കറ്റ് നിരക്ക്.
ആറ് എ.സി ട്രെയിൻ സർവീസുകളാണ് ഈ രണ്ടു സ്‌റ്റേഷനുകളെ ബന്ധിപ്പിച്ച് വെസ്‌റ്റേൺ റെയിൽവെ ഈയാഴ്ച്ച സർവീസ് നടത്തുന്നത്. തിരക്കില്ലാത്ത സമയത്തായിരിക്കും ഇത്. ജനുവരി ഒന്നു മുതൽ എസി സബർബൻ ട്രെയ്ൻ സർവീസുകൾ വർധിപ്പിക്കും. ചർച്ച്‌ഗേറ്റ്‌വിരാർ സ്‌റ്റേഷനുകൾക്കിടയിൽ 12 സർവീസുകളാണ് പുതുവർഷം മുതൽ നടത്തുക. തിരക്കേറിയ സമയത്തും ഓടും.
പുതിയ സുരക്ഷാ സംവിധാനങ്ങളാണ് എസി ട്രെയ്‌നുകളിൽ ഒരുക്കിയിട്ടുള്ളത്. ഓട്ടോമാറ്റിക് ഡോർ, അടിയന്തിര സാഹചര്യങ്ങളിൽ വിളിക്കാനുള്ള സംവിധാനം എന്നിവ ഇതിലുണ്ട്.






