തിരുവനന്തപുരം- പുതിയ സര്‍ക്കാരില്‍ പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയെങ്കിലും എന്തുകൊണ്ട് മുഖ്യമന്ത്രി മാറുന്നില്ലെന്ന ചോദ്യത്തിന് മറുപടിയുമായി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സാധാരണ നിലയില്‍ ഉയര്‍ന്നു വരാവുന്ന വിമര്‍ശം തന്നെയാണെന്നും പക്ഷേ പാര്‍ട്ടി തീരുമാനം ഇങ്ങനെയായിരുന്നുവെന്നുമാണ് പിണറായിയുടെ മറുപടി. സോഷ്യല്‍ മീഡിയയില്‍ അടക്കം അത്തരം വിമര്‍ശം ഉയര്‍ന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പിണറായിയുടെ മറുപടി.
രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരില്‍ കെ..കെ ശൈലജക്ക് മന്ത്രിസ്ഥാനം നല്‍കാത്തതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളോടും പിണറായി പ്രതികരിച്ചു. പുതിയ ആളുകള്‍ വരികയെന്നതാണ് പാര്‍ട്ടി തീരുമാനമെന്നും ആര്‍ക്കും പ്രത്യേക പരിഗണനയോ ഇളവോ വേണ്ടെന്നുമാണ് തീരുമാനിച്ചതെന്നും പിണറായി പറഞ്ഞു.






